അബുദാബി- പെരിന്തമണ്ണ മണ്ഡലം കെ.എം.സി.സി ഇഫ്ത്താർ മീറ്റും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് എ.കെ ഷംസുദ്ദീന് യാത്രയപ്പും നൽകി.
അബുദാബി കെ.ഫ്.സി പാർക്കിൽ നടന്ന പരിപാടി കെ.എം സി.സി മലപ്പുറം ജില്ലാ ജോ.സെക്രട്ടറി സാഹിർ പൊന്നാനി ഉൽഘാടനം ചെയ്തു. ബഷീർ നെല്ലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. റക്കീബ് ഹുദവി റമദാൻ സന്ദേശം നൽകി.
ജില്ലാ കെ.എം.സി.സി നേതാക്കളായ ഹംസക്കോയ, അഷ്‌റഫലി, എ.കെ ശംസുദ്ദീൻ, റഫീക്ക് പൂവ്വത്താണി എന്നിവർ സംസാരിച്ചു.വിവിധ കമ്മിറ്റികളുടെ ഉപഹാരം മണ്ഡലം,മുനിസിപ്പൽ ,പഞ്ചായത്ത് ഭാരവാഹികൾ സമ്മാനിച്ചു. ഷെഫീഖ് കട്ടുപ്പാറ സ്വാഗതവും റിയാസ് ആനമങ്ങാട് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group