ദുബായ്: വാട്ട്‌സ്ആപ്പ് വഴിയുള്ള വിവിധതരം തട്ടിപ്പുകൾ ലോകമെമ്പാടും ദിനപ്രതി നടക്കുന്നുണ്ട്. ദിനേന പുതിയ തട്ടിപ്പ് രീതികളുമായാണ് ഇവർ ഇരകളെ വീഴ്ത്തി പണം അപഹരിക്കുന്നത്. കഴിഞ്ഞ ദിവസം വാട്ട്സപ്പിൽ ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന ഒരു ചിത്രം ഡൗൺലോഡ് ചെയ്‌തതിനെ തുടർന്ന് ഇന്ത്യക്കാരന് 2,00,000 രൂപ നഷ്ടപ്പെട്ടു.
തട്ടിപ്പുകാർ മാൽവെയർ അടങ്ങിയ ചിത്രങ്ങൾ ഇരകൾക്ക് അയയ്ക്കുകയും ഇത് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് ഫോണിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. പിന്നീട് ലോകത്തിൻെറ ഏതോ കോണിലിരുന്ന് നിങ്ങളുടെ ഫോൺ അവർ നിയന്ത്രിക്കുകയും പണവും വ്യക്തിഗത വിവരങ്ങളും ചോർത്തുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം
- ഓട്ടോമാറ്റിക് ഫോട്ടോ ഡൗൺലോഡ് ഓഫ് ചെയ്യുക
പല ഉപയോക്താക്കളും ഫോട്ടോ ഓട്ടോ-ഡൗൺലോഡ് ഓപ്ഷൻ ഓണാക്കിയിട്ടുണ്ട്. ഇത് മൂലം ഏത് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യണമെന്ന് സ്വമേധയാ തീരുമാനിക്കാൻ കഴിയിയില്ല. - അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കരുത്
ഒരു അജ്ഞാത നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിക്കുകയാണെങ്കിൽ അയച്ച ഫയലുകൾ തുറക്കാതിരിക്കുന്നതാണ് നല്ലത്. - നിങ്ങളുടെ ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുക:
ഫോണിൽ ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. - വിശ്വസനീയമായ ഒരു ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യുക:
വൈറസുകൾക്കും മാൽവെയറുകൾക്കും ഇരയാകാതിരിക്കാൻ വിശ്വസനീയമായ ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group