ഇസ്‌ലാമാബാദ്– പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നടപടിക്ക് പിന്നാലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ അന്യേഷണത്തിന് തയാറെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്. സമാധാനത്തിനാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നതെന്നും എന്നാല്‍ രാജ്യം എന്തിനെയും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ആദ്യമായാണ് ശഹബാസ് ശരീഫ് പ്രതികരിക്കുന്നത്.
ആകമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെതിരെ പാകിസ്ഥാനിലെ മന്ത്രിമാരടക്കം രംഗത്ത് വന്നതിന് ശേഷമാണ് ശഹബാസ് ശരീഫിന്റെ പ്രതികരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. ”തെളിവില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ സമാധാത്തിനാണ് മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന്റെയും ഒരുമയും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല ” ശഹബാസ് ശരീഫ് പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തുന്ന അന്യേഷണവുമായി സഹകരിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞതിന് പിന്നാലെയാണ് ശരീഫിന്റെ പ്രതികരണം.
ഏപ്രില്‍ 22 ചൊവ്വാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടതിയത്. ഭീകരതക്ക് മറുപടിയായി പാകിസ്ഥാനുമായുള്ള നടയതന്ത്ര ബന്ധത്തില്‍ ഇന്ത്യ പിന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. സിന്ധു നദീജലകരാര്‍ മരവിപ്പിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരി അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോയിന്റ് അടച്ച് പൂട്ടി. ആക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ പിന്തുണക്കുന്ന പാകിസ്ഥാനോട് ദയകാണിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.