ജുബൈൽ- സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ന് വൈകിട്ട് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അലി അബ അൽ-ഖൈൽ സ്ഥിരീകരിച്ചു. ജുബൈൽ നഗരത്തിന് 66 കിലോമീറ്റർ കിഴക്കായി റിക്ടർ സ്കെയിലിൽ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് ഉണ്ടായത്.
ഈ ഭൂകമ്പം ഇടത്തരം തീവ്രത കുറഞ്ഞ ഭൂകമ്പമായാണ് കണക്കാക്കപ്പെടുന്നതെന്നും സൗദി അതിർത്തികളെ ഇത് ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group