ജിദ്ദ- മൈത്രി എഡ്യൂക്കേഷൻ ആന്റ് ട്രെയിനിങ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ, ഒൻപത് വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കായി മെൻസ്‌ട്രുവൽ ഹൈജിൻ(ആർത്തവ ശുചിത്വം) എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ബോധവത്കരണത്തിന് കേരള വിമൺ ഡെവലപ്പ്മെന്റ് കോർപറേഷൻ മുൻ ടെക്നിക്കൽ ട്രൈനർ ഡോ. ഷഹന റിയാസ് നേതൃത്വം നൽകും. ഈ മാസം 26ന് വൈകിട്ട് നാലിന് സീസൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. കുട്ടികൾക്കൊപ്പം അമ്മമാർക്കും പങ്കെടുക്കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
പ്രവേശനം സൗജന്യം, പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 0509665891/0508569575 നമ്പറുകളിൽ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group