Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • ജിദ്ദ ഇനി കളിയാരവങ്ങളിലേക്ക്, ഇ.അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ സെവൻസിന് കേളിക്കൊട്ടുയർന്നു
    • പ്രവാസി വെൽഫെയർ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘ബിലബൻ’ സൗദിയിലും ഈജിപ്തിലും വീണ്ടും തുറക്കുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/04/2025 Gulf Latest Saudi Arabia World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ആരോഗ്യ നിയമ ലംഘനങ്ങൾ കാരണം താൽക്കാലികമായി അടച്ചുപൂട്ടിയ ഈജിപ്തിലെയും സൗദി അറേബ്യയിലെയും ശാഖകൾ വീണ്ടും തുറക്കുന്നതായി പ്രശസ്ത ഈജിപ്ഷ്യൻ മധുരപലഹാര ശൃംഖലയായ ‘ബിലബൻ’ അറിയിച്ചു.

    ഈജിപ്തിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും സൗദി അറേബ്യയിലെ നഗരസഭ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെയും പരിശോധനകളെ തുടർന്ന് ഈജിപ്തിലെ 110 ശാഖകളെയും സൗദി അറേബ്യയിലെ ഏതാനും ശാഖകളെയും അടച്ചുപൂട്ടൽ നടപടികൾ ബാധിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈജിപ്തിൽ, ഭക്ഷ്യ ഉൽപന്നങ്ങളിൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം, നിരോധിത അഡിറ്റീവുകളുടെ ഉപയോഗം, അനുചിതമായ സംഭരണ രീതികൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ നിയമ ലംഘനങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. സൗദിയിൽ ഭക്ഷ്യവിഷബാധയെ കുറിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സൗദി അധികൃതർ ‘ബിലബൻ’ ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടിയത്.

    പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ വേഗത്തിലുള്ള ഇടപെടലിന് ‘ബിലബൻ’ നന്ദി പറഞ്ഞു. സുരക്ഷാ ചട്ടങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയന്ത്രണ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള പ്രതിബദ്ധത കമ്പനി അറിയിച്ചു. നിയമ ലംഘനങ്ങൾ പരിഹരിക്കാനുള്ള തിരുത്തൽ നടപടികൾ പാലിക്കാനായി കമ്പനി നിലവിൽ പ്രവർത്തിക്കുന്നു. മുഴുവൻ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകകളും നിറവേറ്റി ഇരു രാജ്യങ്ങളിലെയും ശാഖകൾ വീണ്ടും തുറക്കാനും കമ്പനി പദ്ധതിയിടുന്നു. ശാഖകൾ വീണ്ടും തുറക്കുന്ന തിയ്യതിയും പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിനെ കുറിച്ച അപ്‌ഡേറ്റുകൾക്കായി ‘ബിലബന്റെ’ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാൻ ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.

    ഭക്ഷ്യവിഷബാധയെ തുടർന്ന് കഴിഞ്ഞ മാസം ‘ബിലബൻ’, ‘കരം അൽശാം’, ‘കുനാഫ ആന്റ് ബസ്ബൂസ’, ‘വാഹ്മി ബർഗർ’, ‘ആം ശൽതത്ത്’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ഭക്ഷ്യ ശൃംഖലകളിൽ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനകൾ നടത്തിയിരുന്നു. രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം, നിരോധിത അഡിറ്റീവുകളുടെ ഉപയോഗം, അനുചിതമായ സംഭരണ രീതികൾ തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി.

    ഇതിന്റെ ഫലമായി ‘ബിലബന്റെ’ ഈജിപ്തിലെ 110 ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടുകയായിരുന്നു. ഇത് 25,000 ഓളം ജീവനക്കാരെ ബാധിച്ചു. 2021-ൽ അലക്‌സാണ്ട്രിയയിൽ സ്ഥാപിതമായ ‘ബിലബൻ’ ഈജിപ്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷ്യ ശൃംഖലകളിലൊന്നായി അതിവേഗം വളർന്നു. ധീരവും പാരമ്പര്യേതരവുമായ മാർക്കറ്റിംഗിലൂടെയാണ് ഈ ബ്രാൻഡ് ശ്രദ്ധ നേടിയത്. പലപ്പോഴും പഴയതും കൂടുതൽ സ്ഥിരപ്രതിഷ്ഠ നേടിയതുമായ എതിരാളികളെ പരിഹസിക്കുന്ന അതിന്റെ മിന്നുന്ന മധുരപലഹാരങ്ങളുടെ പേരുകളും നാക്കുപിഴപ്പിക്കുന്ന പരസ്യങ്ങളും ചർച്ചകൾക്ക് വഴിവെച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bilaban Egypt re opening Saudi arabia
    Latest News
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025
    ജിദ്ദ ഇനി കളിയാരവങ്ങളിലേക്ക്, ഇ.അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ സെവൻസിന് കേളിക്കൊട്ടുയർന്നു
    17/09/2025
    പ്രവാസി വെൽഫെയർ ദമ്മാം ഓണാഘോഷം സംഘടിപ്പിച്ചു
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version