Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോക്ടർ ജോർജ് മാത്യുവിന് ആദരം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ17/04/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ യു.എ.ഇ ആരോഗ്യ മേഖലയിലെ അതികായനും മലയാളിയുമായ ഡോക്ടർ ജോർജ് മാത്യുവിന് ആദരം. പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ ‘ഹെൽത്ത്കെയർ ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് രാജ്യത്തിന്‍റെ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി ഡോ.ജോർജിനെ ആദരിച്ചത്.

    രാജ്യത്തിന്‍റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. ജോർജ് പുസ്തകത്തിന്‍റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രൊഫ. ഹുമൈദ് പറഞ്ഞു. യുഎഇയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്‍റെ പുരോഗതിയെ വരച്ചു കാട്ടുന്ന, ഭാവിയിലെ മെച്ചപ്പെടുത്തലുകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള റോഡ് മാപ്പ് നൽകുക എന്നതാണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതു പരിപാടികളിൽ അപൂർവമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോർജ് മാത്യുവിന്‍റെ വാക്കുകൾ കേൾക്കാനായി ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലെ ബുർജീൽ ഹോൾഡിങ്‌സ് ബൂത്തിലെത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.

    യുഎഇ ആരോഗ്യ മേഖലയുടെ ചരിത്രം അൽ ഐനിലെ ആദ്യ പബ്ലിക് ഹോസ്പിറ്റൽ ഡോക്ടറായ ഡോ. ജോർജ് വിശദീകരിച്ചു. ‘1967 ഇൽ 26 ആം വയസിൽ ജനറൽ പ്രാക്റ്റീഷനർ ആയി എത്തുമ്പോൾ അൽ ഐനിൽ നല്ല റോഡോ, ജലവിതരണ സംവിധാനമോ, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.” ഡോക്ടർ ഓർത്തെടുത്തു. ‘കരിയറിന്‍റെ ഒരു ഘട്ടത്തിൽ കാലിഫോര്ണിയയിലേക് മാറാൻ ഡോ. ജോർജും കുടുംബവും തീരുമാനിച്ചെങ്കിലുംഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദുമായുള്ള കൂടിക്കാഴ്ച ജീവിതം മാറ്റി മറിച്ചു. അദ്ദേഹത്തിന്‍റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ , 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കാൻ സാധിച്ചതായി ഡോക്ടർ ജോർജ് അഭിമാനത്തോടെ പറഞ്ഞു.

    “ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല യുഎഇയുടെ ആരോഗ്യ വികസനം. ഭരണാധികാരികളുടെ ദീർഘവീക്ഷണവും വിവിധ പങ്കാളിത്തങ്ങളും ഇതിനു സഹായകരമായി.ഇപ്പോൾ, രാജ്യം കാൻസർ ഗവേഷണത്തിൽ നിക്ഷേപം നടത്തുന്നു. ഇതെല്ലം വലിയൊരു നാളെയിലേക്കുള്ള ചുവടു വെപ്പാണ്.” അദ്ദേഹം വിശദീകരിച്ചു. ഒരു ഡോക്ടറെ നിർണയിക്കുന്നത് അറിവ് മാത്രമല്ല, പെരുമാറ്റം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെയും ഡോ. ജോർജ് മാത്യുവിന്‍റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്. അടുത്തിടെ അബുദാബി അൽ മഫ്രകിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് ജോർജ് മാത്യു സ്ട്രീറ്റ് എന്ന് പേര് നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi George mathew Global health
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version