ജിദ്ദ – മുന്‍ സൗദി സിവില്‍ സര്‍വീസ് മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ഫായിസ് അന്തരിച്ചു. 87 വയസായിരുന്നു. ഭരണ തലത്തില്‍ സൗദിയിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്നു. സൗദിയിലെ ആദ്യത്തെ സിവില്‍ സര്‍വീസ് മന്ത്രിയായിരുന്നു.
നേരത്തെ തൊഴില്‍, സാമൂഹിക കാര്യ മന്ത്രി, ജനറല്‍ സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ചെയര്‍മാന്‍, ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍, സിവില്‍ സര്‍വീസ് കൗണ്‍സില്‍, മാന്‍പവര്‍ കൗണ്‍സില്‍, വിദ്യാഭ്യാസ നയങ്ങള്‍ക്കായുള്ള ഉന്നത സമിതി എന്നിവയില്‍ അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1937 ല്‍ ഹായിലിലാണ് ജനനം. 1960 ല്‍ കയ്റോ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും 1964 ല്‍ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും മുഹമ്മദ് അല്‍ഫായിസ് നേടി. മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റില്‍ നിയമ ഉപദേഷ്ടാവായാണ് പ്രാഫഷണല്‍ ജീവിതം ആരംഭിച്ചത്.