കൊച്ചി– കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ഡല്‍ഹിയില്‍ കുരിശിന്റെ വഴി മുടക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്തതും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഃഖവെള്ളിക്കു മുമ്പേ പീഡാനുഭവം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ക്രൈസ്തവരെ ദുഃഖവെള്ളിക്ക് മുമ്പേ കുരിശിന്റെ വഴിയിലിറക്കിയെന്ന് കുറ്റപ്പെടുത്തി.
ഇരു സര്‍ക്കാറുകളും ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടെന്ന് ദീപിക മുന്നറിയിപ്പ് നല്‍കി. മതപരിവര്‍ത്തനം ആരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിര്‍പ്പിലാണ്. കുരിശിന്റെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചതിവരാണ് തൊമ്മന്‍ കുത്തിൽ കുരിശില്‍ തകര്‍ത്തത്. കൈവശഭൂമിയിലെ കുരിശു തകര്‍ക്കാൻ സര്‍ക്കാർ അനുമതിയില്ലാതെ സാധിക്കില്ല. ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവുകയില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും ഇതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗംത്തിൽ പറഞ്ഞു.