മലപ്പുറം- പ്രവാസി വനിതകൾക്കും കുട്ടികൾക്കുമായി മലപ്പുറം ജില്ലാ കെ.എം.സി.സി വനിത വിംഗ് അടുത്ത മാസം മെഹന്തി ഫെസ്റ്റും ഡ്രോയിംഗ് മത്സരവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രഥമ എക്സിക്യൂട്ടീവ് യോഗം സൻഹ ബഷീർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് റസീന പള്ളിപ്പറമ്പൻ അധ്യക്ഷത വഹിച്ചു. ഇർഷാദ കെ പി, ഖദീജ മുഹമ്മദ്, സക്കീന ജാസ്മിൻ, സുഹറാബി മഞ്ചേരി, ശബ്ന സക്കരിയ, ആഷിഫ പി വി എന്നിവർ സംസാരിച്ചു.
മെഹന്തി ഫെസ്റ്റ് റജിസ്ട്രേഷൻ ചുമതല ഇർഷാദ കെ പി, ആശിഫ പി വിഎന്നിവരെയും ഡ്രോയിങ്ങ് കോമ്പറ്റിഷൻ റജിസ്ട്രേഷന് വേണ്ടി ഷബ്‌ന,സലീന ടീച്ചർ എന്നിവരെയും ചുമതലപ്പെടുത്തി.
ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറർ സഫീദ ടീച്ചവർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group