കോഴിക്കോട്: സ്വകാര്യബസിലെ തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയതിന് വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റിൽ വെച്ചാണ് തൊപ്പി എന്ന മുഹമ്മദ് നിഹാൽ തൊഴിലാളികൾക്ക് നേരെ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ ചൂണ്ടിയത്. പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.
വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും എത്തി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. പിന്നീട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group