ചെന്നൈ- സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തിന് സ്വയംഭരണം സംബന്ധിച്ച നടപടികൾ ശുപാർശ ചെയ്യുന്നതിനായി സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉന്നതതല സമിതി രൂപീകരിച്ചു.
കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിലേക്ക് തന്നെ കൊണ്ടുവരുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒരുകാലത്ത് സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുത്തിരുന്നതും എന്നാൽ ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും സംയുക്തമായി കൈകാര്യം ചെയ്യുന്നതുമായ ഭരണ, നയരൂപീകരണ മേഖലകൾ തിരികെ സംസ്ഥാനത്തിന് തന്നെ നൽകുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യും.
മുൻ ബ്യൂറോക്രാറ്റുകളായ അശോക് ഷെട്ടി, നാഗരാജൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി, നിയമങ്ങൾ വിലയിരുത്തും. 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. 2028-ൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുന്നതുള്‍പ്പെടെ കമ്മിറ്റിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ ഈ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2026 ജനുവരിയോടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. 1974-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധി സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.