ജുബൈൽ- ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിലെ ജുബൈലിൽ നിര്യാതയായി. പത്തനംതിട്ട സ്വദേശി ലക്ഷ്മി(34)യാണ് മരിച്ചത്. ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ദേവികയാണ് മകൾ ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സായിരുന്നു.
ഇന്നലെ രാത്രി ഭർത്താവിനും മകൾക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നവോദയ പ്രവർത്തകയായിരുന്നു. ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനവും സേവന സന്നദ്ധതയും കാത്തുസൂക്ഷിച്ച നഴ്സായിരുന്നു ലക്ഷ്മിയെന്ന് ജുബൈൽ മലയാളി സമാജം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group