ചേർത്തല- മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാമതും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സാധിക്കട്ടെ എന്ന് ആശംസിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പിയുടെ തലപ്പത്ത് മുപ്പതുകൊല്ലം പൂർത്തിയായ വേളയിൽ സംഘടിപ്പിച്ച സ്നേഹാദരത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പിയോടും പിന്നോക്ക സമുദായത്തോടും എപ്പോഴും കരുണാപൂർവ്വമായ നടപടി സ്വീകരിക്കുന്നയാളാണ് പിണറായി. നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കുകയാണെങ്കിൽ ഭരണത്തുടർച്ചക്കുള്ള സാധ്യതയുണ്ട്. പിണറായി വീണ്ടും മുഖ്യമന്ത്രി പദത്തിൽ എത്തട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group