റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഹജ്ജിന് മുന്നോടിയായി വര്‍ഷന്തോറും നടത്തുന്ന ”ജീവസ്പന്ദനം 2025”മെഗാ രക്തദാന ക്യാമ്പ്’ ഏപ്രില്‍ 11 വെള്ളിയാഴ്ച നടക്കും. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേളി സില്‍വര്‍ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ അതിവിപുലമായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി കഴിഞ്ഞ ഏഴു വര്‍ഷവും റിയാദ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന ക്യാമ്പ്, ഇത്തവണ റിയാദില്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം റിയാദിന്റെ പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാദ്മിി എന്നിവിടങ്ങളിലും സമാന്തരമായി നടക്കും.
മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. കേളി അംഗങ്ങള്‍ക്കും കുടുംബ വേദി അംഗങ്ങള്‍ക്കും പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാമ്പില്‍ പങ്കുചേരാറുണ്ട്. കഴിഞ്ഞ വര്‍ഷം റിയാദ് ബ്ലഡ് ബാങ്കിന് പുറമെ സൗദി മിലിറ്ററി ആശുപത്രിയും രക്തത്തിനായി കേളിയെ സമീപിച്ചിരുന്നു. കേളി എത്തിച്ച രക്തദാതാക്കളെ ഉള്‍കൊള്ളാന്‍ അന്ന് മിലിട്ടറി ആശുപത്രിക്ക് സാധിച്ചില്ല. 1500 യൂണിറ്റ് ലക്ഷ്യം വെച്ച കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പില്‍ 1086 യൂണിറ്റ് രക്തമേ നല്‍കാന്‍ സാധിച്ചുള്ളൂ.
2016 മുതലാണ് വാര്‍ഷിക ക്യാമ്പ് എന്നതരത്തില്‍ കേളി വലിയ തോതില്‍ രക്തദാനം ചെയ്യാനാരംഭിച്ചത്. കൊറോണ മഹാമാരി വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ മാത്രമാണ് രക്തദാന ക്യാമ്പ് നിര്‍ത്തി വെച്ചിരുന്നത്. അതിന് മുമ്പ് ആവശ്യക്കാര്‍ക്കനുസരിച്ച് വിവിധ ആശുപത്രിയില്‍ നല്‍കി വരുന്ന പതിവായിരുന്നു കേളി സ്വീകരിച്ചിരുന്നത്. നിലവില്‍ വാര്‍ഷിക ക്യാമ്പിന് പുറമെ രോഗികളുടെ ആവശ്യാര്‍ത്ഥം വിവിധ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ 100 യൂണിറ്റില്‍ കുറയാത്ത രക്തം നല്‍കി വരുന്നുണ്ട്.
ആദ്യ ക്യാമ്പില്‍ 450 യൂണിറ്റ് രക്തമായിരുന്നു നല്‍കിയിരുന്നത്. തുടന്ന് ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ കേളിക്ക് സാധിച്ചു. ഈ വര്‍ഷം 2000 യൂണിറ്റ് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി വിപുലമായ സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വീനറായി മധു പട്ടാമ്പി, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, വൈസ് ചെയര്‍മാന്‍ എബി വര്‍ഗീസ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. കൂടാതെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കേളി പ്രവര്‍ത്തകരോടൊപ്പം കേളി കുടുംബ വേദി പ്രവര്‍ത്തകരും കൈകോര്‍ക്കും.
നാലുവര്‍ഷമായി മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ക്യാമ്പ് നടത്തുന്നതിനുള്ള വേദി ഒരുക്കി തരുന്നത്.
വിദൂര പ്രദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ യൂണിറ്റായിരിക്കും രക്തം സ്വീകരിക്കുക. കേന്ദ്രീകരിച്ചുള്ള റിയാദിലെ ക്യാമ്പ് മലസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ താഴെ ഭാഗത്ത് ഒരേ സമയം 20 യൂണിറ്റ് രക്തം ശേഖരിക്കാനും പുറത്ത് മൊബൈല്‍ യൂണിറ്റില്‍ രണ്ട് ബസ്സുകളിലായി ഒരേ സമയം 16 യൂണിറ്റ് രക്തം ശേഖരിക്കാനും കഴിയും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണിവരെ നീണ്ടു നില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേളി ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര (0502623622), ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി (0506133010) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്ത സമ്മേളനത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം ട്രഷറര്‍ ജോസഫ് ഷാജി, സംഘാടക സമിതി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍ പങ്കെടുത്തു.