ജിസാന്‍ – ജിസാന്‍ പ്രവിശ്യക്ക് കിഴക്ക് അല്‍ആരിദയില്‍ സ്‌കൂള്‍ ബസ് കത്തിനശിച്ചു. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് ബസില്‍ തീ പടര്‍ന്നുപിടിച്ചത്. അപായം ശ്രദ്ധയില്‍ പെട്ടയുടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികളെ പുറത്തിറക്കിയതിനാല്‍ ആളപായം ഒഴിവായി. ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി ബസിലെ തീയണച്ചു. അപ്പോഴേക്കും ബസ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group