മലപ്പുറം– നോമ്പ്കാലത്ത് മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് പച്ചവെള്ളം കുടിക്കാന്‍ കിട്ടില്ലെന്ന പ്രസ്താവമ പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി സന്ദീപ് വാര്യര്‍. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോയെന്നും സന്ദീപ് ചോദിച്ചു. എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ ഏറ്റെടുത്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സുരേന്ദ്രന്‍. ശബരിമല വ്രതത്തിന്റെ സമയത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ എന്ന് ഹിന്ദുക്കള്‍ പറയാറില്ലെന്നും, പക്ഷെ മലപ്പുറത്ത് ഒരുമാസം തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുടെ ചുവടുപ്പിടിച്ച് സഘപരിവാര്‍ നേതാക്കള്‍ വിദ്വേഷപ്രചരണം നടത്തുകയാണ്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാന്‍ കഴിയാത്ത സ്ഥലമാണെന്നുമാണ് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. സ്വാതന്ത്രം കിട്ടി കാലമിത്രയായിട്ടും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് വാദിച്ചാണ് സുരേന്ദ്രന്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വാക്‌സിനേഷനെതിരെ വന്‍ തോതിലുള്ള പ്രചാരമാണ് മലപ്പുറത്ത് നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പ്രസവിക്കാന്‍ ആശുപത്രിയില്‍ പോവുന്നില്ല, ആദ്യം കരുതിയത് അറിയാത്തത് കൊണ്ടായിരിക്കുമെന്നാണ്, പക്ഷെ അഞ്ച് പ്രസവം നടത്തിയ സ്ത്രീയാണ് വീട്ടില്‍ നിന്ന് പ്രസവിച്ച് മരിച്ചു പോയത്. ഇതിനൊക്കെ എതിരെ നിഗൂഢ ശക്തികള്‍ അവിടെ വലിയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.