യാങ്കോണ്‍– മ്യാന്മർ ഭൂകമ്പം 3471 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ചത്തെ ശക്തമായ കാറ്റും മഴയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കി. കാലാവസ്ഥയിലെ മാറ്റം ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന് ദുരിതാശ്വാസ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്തയാഴ്ച മ്യാന്മറിലുടനീളം മഴക്ക് സാധ്യതയുണ്ടെന്ന് മ്യാന്മര്‍ റേഡിയോ ഏന്‍ഡ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് (എം.ആർ.ടി.വി) അറിയിച്ചു.
മാര്‍ച്ച് 28ന് നടന്ന ഭൂകമ്പം മ്യാന്മറിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നാശത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി വിലയിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 50 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്മറില്‍ മൂന്ന് ദശലക്ഷത്തിലധിം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ഏകദേശം 20 ദശലക്ഷം പേര്‍ക്ക് സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്.
മ്യാന്മര്‍ മിലിട്ടറി നേതാവ് സോ മിന്‍ തുന്‍ 3564 മരണപ്പെട്ടതായും, 5012 പേര്‍ക്ക് പരിക്കേറ്റതായും, 210 പേരെ കാണാതായെന്നും അറിയിച്ചു. പട്ടാള ഭരണത്തിലുള്ള മ്യാന്മറില്‍ 5223 കെട്ടിടങ്ങള്‍, 1824 സ്‌കൂളുകള്‍, 2752 ബുദ്ധ ക്ഷേത്രങ്ങള്‍, 4817 പഗോഡകള്‍, 167 ആശുപത്രികള്‍,198 അണക്കെട്ടുകള്‍, രാജ്യത്തെ പ്രധാന പാതയുടെ 184 ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ കീഴിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 80 ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.