ജിദ്ദ – ഫോബ്‌സ് മാഗസിന്‍ 2025 ലെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫോബ്‌സ് മാസിക പ്രസിദ്ധീകരിക്കുന്ന 39 -ാമത് പട്ടികയാണിത്. ലോകമെമ്പാടുമുള്ള 3,028 ശതകോടീശ്വരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് ഇത്രയധികം ബില്യണയര്‍മാര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം കൂടുക മാത്രമല്ല, അവര്‍ എക്കാലത്തേക്കാളും സമ്പന്നരായി മാറിയിട്ടുണ്ട്. ലോക ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 2024 നെ അപേക്ഷിച്ച് ഈ വര്‍ഷം ഏകദേശം രണ്ടു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി 16.1 ട്രില്യണ്‍ ഡോളറാണ്.
2025 മാര്‍ച്ച് 7 ലെ ഓഹരി വിലകളും വിനിമയ നിരക്കുകളും അവലംബിച്ചാണ് ഫോബ്‌സ് ഈ വര്‍ഷത്തെ റാങ്കിംഗ് തയാറാക്കിയത്. 2024 നെ അപേക്ഷിച്ച് 247 പുതിയ ശതകോടീശ്വരന്മാരെ ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബില്യണയര്‍മാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയില്‍ 902 ശതകോടീശ്വരന്മാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹോങ്കോംഗ് ഉള്‍പ്പെടെയുള്ള ചൈനയില്‍ 516 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 205 ശതകോടീശ്വരന്മാരുണ്ട്.
മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലയിലെ ഒമ്പത് രാജ്യങ്ങളിലെ അറബ് ശതകോടീശ്വരന്മാരുടെ എണ്ണം 38 ആയി 2025 ല്‍ ഉയര്‍ന്നു. ഇവരുടെ ആകെ ആസ്തി 128.4 ബില്യണ്‍ ഡോളറാണ്. 2024 നെ അപേക്ഷിച്ച് അറബ് ബില്യണയര്‍മാരുടെ സമ്പത്ത് ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫോബ്‌സ് പട്ടികയില്‍ 20 അറബ് ശതകോടീശ്വരന്മാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ മൊത്തം ആസ്തി 53.7 ബില്യണ്‍ ഡോളറായിരുന്നു.
ഫോബ്സിന്റെ ആഗോള പട്ടികയില്‍ സൗദി അറേബ്യ വീണ്ടും ഇടം നേടി. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം ഫോബ്സ് ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സൗദി അറേബ്യ തിരിച്ചെത്തി. പട്ടികയില്‍ 15 സൗദി ശതകോടീശ്വരന്മാര്‍ ഇടം നേടി. ഇതില്‍ 14 പേര്‍ പുതിയ ശതകോടീശ്വരന്മാരാണ്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ ഓഹരികളാണ് ഇവരെ ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തിച്ചത്. കോവിഡ് -19 മഹാമാരിക്കു ശേഷം സൗദി ഓഹരി വിപണിയില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗുകള്‍ വര്‍ധിച്ചു.
16.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അല്‍വലീദ് ബിന്‍ ത്വലാല്‍ അല്‍സൗദ് രാജകുമാരന്‍ ഏറ്റവും ധനികനായ സൗദി അറേബ്യക്കാരനും ലോകത്തിലെ ഏറ്റവും ധനികനായ അറബ് വംശജനുമാണ്. ഏറ്റവും കൂടുതല്‍ അറബ് ശതകോടീശ്വരന്മാരുള്ളത് സൗദി അറേബ്യയിലാണ്. 55.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 15 ശതകോടീശ്വരന്മാര്‍ സൗദിയിലുണ്ട്. തൊട്ടുപിന്നില്‍ യു.എ.ഇയും ഈജിപ്തുമാണ്. ഇരു രാജ്യങ്ങളിലും അഞ്ച് ശതകോടീശ്വരന്മാര്‍ വീതമുണ്ട്. യു.എ.ഇ ബില്യണയര്‍മാരുടെ ആകെ സമ്പത്ത് 24.3 ബില്യണ്‍ ഡോളറും ഈജിപ്ഷ്യന്‍ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 20.6 ബില്യണ്‍ ഡോളറുമാണ്. യു.എ.ഇയില്‍ രണ്ടു പേര്‍ പുതുതായി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി. ദുബായ് ആസ്ഥാനമായുള്ള ബിന്‍ ഗാത്തി റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്ഥാപകനും ചെയര്‍മാനുമായ ഹുസൈന്‍ ബിന്‍ ഗാത്തി അല്‍ജബൂരി, മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഇഅ്മാറിന്റെ സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍ എന്നിവരാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചത്.
ഏറ്റവും ധനികരായ 10 അറബ് ശതകോടീശ്വരന്മാര്‍:
1 – അല്‍വലീദ് ബിന്‍ ത്വലാല്‍ അല്‍സൗദ് രാജകുമാരന്‍
ആസ്തി: 16.5 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 128
പ്രായം: 70
രാജ്യം: സൗദി അറേബ്യ
സമ്പത്തിന്റെ ഉറവിടം: നിക്ഷേപങ്ങള്‍
മേഖല: ധനകാര്യം, നിക്ഷേപങ്ങള്‍
2 – സുലൈമാന്‍ അല്‍ഹബീബ്
ആസ്തി: 10.9 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 227
പ്രായം: 73
രാജ്യം: സൗദി അറേബ്യ
സമ്പത്തിന്റെ ഉറവിടം: ആശുപത്രി ഗ്രൂപ്പ്
മേഖല: ആരോഗ്യ സംരക്ഷണം
3 – ഹുസൈന്‍ സജ്വാനി
ആസ്തി: 10.2 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 264
പ്രായം: 72
രാജ്യം: യു.എ.ഇ
സമ്പത്തിന്റെ ഉറവിടം: റിയല്‍ എസ്റ്റേറ്റ്
മേഖല: റിയല്‍ എസ്റ്റേറ്റ്
4 – നാസിഫ് സാവിരിസ്
ആസ്തി: 9.6 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 289
പ്രായം: 64
രാജ്യം: ഈജിപ്ത്
സമ്പത്തിന്റെ ഉറവിടം: നിര്‍മാണം, നിക്ഷേപം
മേഖല: നിര്‍മാണവും എന്‍ജിനീയറിംഗും
5 – നജീബ് സാവിരിസ്
ആസ്തി: 5 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 717
പ്രായം: 70
രാജ്യം: ഈജിപ്ത്
സമ്പത്തിന്റെ ഉറവിടം: ടെലികമ്മ്യൂണിക്കേഷന്‍സ്
മേഖല: ടെലികമ്മ്യൂണിക്കേഷന്‍സ്
6 – അബ്ദുല്ല അല്‍ഫുത്തൈമും കുടുംബവും
ആസ്തി: 4.7 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 767
പ്രായം: 85
രാജ്യം: യു.എ.ഇ
സമ്പത്തിന്റെ ഉറവിടം: കാര്‍ ഡീലര്‍ഷിപ്പുകള്‍, നിക്ഷേപങ്ങള്‍
മേഖല: ഓട്ടോമോട്ടീവ്
7 – അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ഗുറൈറും കുടുംബവും
ആസ്തി: 4.6 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 789
പ്രായം: 96
രാജ്യം: യു.എ.ഇ
സമ്പത്തിന്റെ ഉറവിടം: വൈവിധ്യം
മേഖല: വ്യത്യസ്ത മേഖലകള്‍
8 – ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍ഥാനി
ആസ്തി: 3.9 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 929
പ്രായം: 65
രാജ്യം: ഖത്തര്‍
സമ്പത്തിന്റെ ഉറവിടം: നിക്ഷേപങ്ങള്‍
മേഖല: ധനകാര്യവും നിക്ഷേപവും
9 – ഇമാദ് അല്‍മുഹൈദിബ്
ആസ്തി: 3.8 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 948
പ്രായം: 68
രാജ്യം: സൗദി അറേബ്യ
സമ്പത്തിന്റെ ഉറവിടം: വൈവിധ്യം
മേഖല: വിവിധ മേഖലകള്‍
10 – ഉസാം അല്‍മുഹൈദിബ്
ആസ്തി: 3.6 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 1015
പ്രായം: 66
രാജ്യം: സൗദി അറേബ്യ
സമ്പത്തിന്റെ ഉറവിടം: വൈവിധ്യം
മേഖല: വ്യത്യസ്ത മേഖലകള്‍
10 – സുലൈമാന്‍ അല്‍മുഹൈദിബ്
ആസ്തി: 3.6 ബില്യണ്‍ ഡോളര്‍
ലോക റാങ്ക്: 1015
പ്രായം: 70
രാജ്യം: സൗദി അറേബ്യ
സമ്പത്തിന്റെ ഉറവിടം: വൈവിധ്യം
മേഖല: വ്യത്യസ്ത മേഖലകള്‍