റിയാദ്: ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത് വീട്ടില്‍ രാജീവ് (29) റിയാദില്‍ ദാര്‍ അല്‍ശിഫ ഹോസ്പിറ്റലില്‍ നിര്യാതനായി. നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്യവേ റിയാദില്‍ ബിസിനസ് വിസിറ്റ് വിസയില്‍ വന്നതായിരുന്നു. ശാരീരിക അസ്വസ്ഥത കാരണം കൂടെ താമസിച്ചവര്‍ ആംബുലന്‍സിനെ വിളിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു.
വിജയന്‍, പൊന്നമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്,
മഹ്ബൂബ് ചെറിയ വളപ്പില്‍, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group