റിയാദ് – ഈദുല്‍ ഫിത്ര്‍ ദിവസങ്ങളില്‍ മെട്രോയും ബസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 29 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മെട്രോ സര്‍വീസ് നടത്തും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി വരെ മെട്രോ സര്‍വീസുണ്ടാകും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെ സര്‍വീസുണ്ടാകും.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ ദിവസവും രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ബസുകള്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെ രാവിലെ ഒമ്പതു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസുകള്‍ സര്‍വീസ് നടത്തും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസ് സേവനം ലഭ്യമാകുമെന്നും റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.