Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • “ഇന്ത്യന്‍ റോഡു ടു മക്ക:” ജി.ജി.ഐ എക്‌സിബിഷന്‍ മെയ് 31 ന്‌ ജിദ്ദയിൽ
    • ജിദ്ദയിൽ ഹജ്ജ് തീർഥാടകർക്ക് ഊഷ്മള സ്വീകരണം
    • കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനുമിടയിലുള്ള പ്രശ്‌നങ്ങള്‍ അറിയില്ല, രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ- ശശിതരൂര്‍
    • വിഭാഗീയതയിൽ വി.എസിനൊപ്പം; മുഹമ്മദ് റിയാസിനും പണി കൊടുത്തു! എന്നിട്ടും ചേർത്തുനിർത്തി മുഖ്യമന്ത്രി
    • കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    ആർ.എസ്.സി റിയാദ് നോർത്ത് തർതീലിന് പ്രൗഢോജ്വല പരിസമാപ്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പ്രവാസി സമൂഹത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളിലും യുവാക്കളിലും ഖുർആൻ പാരായണവും പഠനവും ഗവേഷണവും മുൻ നിർത്തി തിലവാത്ത് – ഹിഫ്ള് – തഹ്‌സീൻ – ഉറുദി തുടങ്ങി വ്യത്യസ്ത മേഖലയിൽ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീലിന് വിവിധ പരിപാടികളോടെ പ്രൗഢോജ്വല പരിസമാപ്തി.

    സൗദി ഈസ്റ്റ്‌ ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഐസിഎഫ് റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം ഉദ്ഘാടനം ചെയ്തു. എട്ട് സെക്ടറുകളിൽ നിന്നായി ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, സൂപ്പർ സീനിയർ വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്ള്, ഹാഫിള് തിലാവത്ത്, ഹാഫിള് ഹിഫ്ള്, ക്വിസ്, ഇസ്മുൽ ജലാല, മുബാഹസ തുടങ്ങി വിവിധ 22 ഇന മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. മലാസ് സെക്ടര്‍ ചാമ്പ്യന്മാരായ പരിപാടിയിൽ സുലൈ, ഒലയ്യ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സോൺ ചെയര്‍മാന്‍ അഷ്റഫ് സഅദിയുടെ അധ്യക്ഷതയില്‍ ചേർന്ന സമാപന സംഗമം ഷെയ്ഖ് സയ്യിദ് ഖാലിദ് അൽഹുസൈനി ഉദ്ഘാടനം ചെയ്തു. സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറിയേറ്റ് അംഗം അനസ് അമാനി തർതീൽ സന്ദേശപ്രഭാഷണം നടത്തി. ആർ. എസ്. സി ഗ്ലോബൽ ജി.ഡി സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. ഗ്ലോബൽ അംഗം സലീം പട്ടുവം വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.

    തർതീലിന്റെ ഭാഗമായി വനിതകൾക്കായി നടത്തിയ ഖുര്‍ആന്‍ ക്വിസ്, അറബിക് കാലിഗ്രഫി, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സര വിജയികളെ പ്രഖ്യാപിച്ച് സമ്മാന വിതരണം നടത്തി. ഗ്രാന്‍ഡ്‌ ഇഫ്താറോടെ അവസാനിച്ച സമാപന സംഗമത്തിൽ ആര്‍ എസ് സി റിയാദ് നോർത്ത് ജനറൽ സെക്രട്ടറി നിയാസ് മാമ്പ്ര സ്വാഗതവും, സ്വാഗതസംഘം കൺവീനർ ലത്തീഫ് തിരുവമ്പാടി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh RSC
    Latest News
    “ഇന്ത്യന്‍ റോഡു ടു മക്ക:” ജി.ജി.ഐ എക്‌സിബിഷന്‍ മെയ് 31 ന്‌ ജിദ്ദയിൽ
    17/05/2025
    ജിദ്ദയിൽ ഹജ്ജ് തീർഥാടകർക്ക് ഊഷ്മള സ്വീകരണം
    17/05/2025
    കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനുമിടയിലുള്ള പ്രശ്‌നങ്ങള്‍ അറിയില്ല, രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ- ശശിതരൂര്‍
    17/05/2025
    വിഭാഗീയതയിൽ വി.എസിനൊപ്പം; മുഹമ്മദ് റിയാസിനും പണി കൊടുത്തു! എന്നിട്ടും ചേർത്തുനിർത്തി മുഖ്യമന്ത്രി
    17/05/2025
    കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version