Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    • ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    • യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    • മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റിയാദ് പാര്‍ക്കുകളില്‍ 60 നമസ്‌കാര സ്ഥലങ്ങള്‍ സ്ഥാപിക്കാന്‍ കമ്മ്യൂണിറ്റി പങ്കാളിത്ത കരാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദില്‍ പ്രധാന പബ്ലിക് പാര്‍ക്കുകളില്‍ 60 നമസ്‌കാര സ്ഥലങ്ങള്‍ സ്ഥാപിച്ച് സജ്ജീകരിക്കാനുള്ള കരാറില്‍ റിയാദ് നഗരസഭ കംപ്ലയന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍തുര്‍ക്കിയും അല്‍ശാകിരീന്‍ കമ്മ്യൂണിറ്റി സര്‍വീസ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുല്‍ഹി ബിന്‍ സലാമ ബിന്‍ സഈദാനും ഒപ്പുവെക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – പൊതു ഇടങ്ങളുടെയും സന്ദര്‍ശക ആവശ്യങ്ങളുടെയും സംയോജനത്തിന് സഹായിക്കുന്ന തരത്തിൽ തലസ്ഥാന നഗരിയിലെ പ്രധാന പബ്ലിക് പാര്‍ക്കുകളില്‍ 60 നമസ്‌കാര സ്ഥലങ്ങള്‍ സ്ഥാപിച്ച് സജ്ജീകരിക്കാന്‍ അല്‍ശാകിരീന്‍ കമ്മ്യൂണിറ്റി സര്‍വീസ് ഫൗണ്ടേഷനുമായി റിയാദ് നഗരസഭ സാമൂഹിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. നഗരസഭയെ പ്രതിനിധീകരിച്ച് കംപ്ലയന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍തുര്‍ക്കിയും അല്‍ശാകിരീന്‍ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുല്‍ഹി ബിന്‍ സലാമ ബിന്‍ സഈദാനുമാണ് കരാറില്‍ ഒപ്പുവെച്ചത്.

    പാര്‍ക്കുകള്‍ അടക്കം സമീപത്ത് പള്ളികളില്ലാത്ത വ്യത്യസ്ത പ്രദേശങ്ങളില്‍ സ്ഥാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ അറുപത് നമസ്‌കാര സ്ഥലങ്ങളുടെ നിര്‍മാണം കരാറില്‍ ഉള്‍പ്പെടുന്നു. ഈ നമസ്‌കാര സ്ഥലങ്ങളുടെ നടത്തിപ്പ് ചുമതല നഗരസഭ വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏകദേശം 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ഒരേസമയം 90 പേര്‍ക്ക് വരെ നമസ്‌കാരം നിര്‍വഹിക്കാന്‍ ശേഷിയോടെയാണ് ഓരോ നമസ്‌കാര സ്ഥലവും സജ്ജീകരിക്കുക.സര്‍ക്കാരും നോണ്‍-പ്രോഫിറ്റ് മേഖലയും തമ്മിലുള്ള സംയോജനത്തിന്റെ മാതൃകയാണ് ഈ സംരംഭം. ഹരിത ചുറ്റുപാടുകളില്‍ മതപരമായ സൗകര്യങ്ങള്‍ ഒരുക്കിയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചും നഗരത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ സേവനങ്ങളും തികഞ്ഞ സൗകര്യം പ്രദാനം ചെയ്തും ജീവിത നിലവാരം ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും നഗര വികസനത്തില്‍ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സാമൂഹിക പങ്കാളിത്തം സജീവമാക്കുന്നതിലൂടെയും പാര്‍ക്കുകള്‍ക്കുള്ളില്‍ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും തമ്മിലുള്ള സംയോജനം കൈവരിക്കുന്നതിലൂടെയും നഗര ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള റിയാദ് നഗരസഭയുടെ തന്ത്രത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pray Riyadh Park
    Latest News
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026
    തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: അനുശോചനവുമായി പ്രധാനമന്ത്രി; മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു
    21/04/2026
    ബലാത്സംഗം, മോഷണം, മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി
    21/04/2026
    യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങളുടെ കരാർ ഇനി അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് വഴി ലഭ്യമാകും
    21/04/2026
    മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version