ജിദ്ദ : ഒന്നര വർഷം മുന്നെ പിറവി കൊണ്ട ജിദ്ദയിലെ പാലക്കാട് ജില്ലാ കൂട്ടായ്മ ആദ്യ നോമ്പ് തുറ വളരെ വിപുലമായി ജിദ്ദയിലെ ഇലകൻ പാർക്കിൽ (ഡോൾഫിൻ) വെച്ച് നടത്തി. മെമ്പർഷിപ്പ് എടുത്ത പാലക്കാട് ജില്ലക്കാരും എക്‌സിക്യുട്ടീവ് അംഗങ്ങളും ജനറൽ ബോഡി മെമ്പർമാരും മാത്രമായിരുന്നു ഇഫ്താർ ചടങ്ങിൽ പങ്കെടുത്തത്.
ഇഫ്താറിന് ശേഷം ഔദ്യോഗിക ചടങ്ങ് ഇൻസാഫ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. പുണ്യ മാസത്തിലെ നോമ്പനുഷ്ടാനത്തെ കുറിച്ചും, ധാനധർമങ്ങളെ കുറിച്ചും അദ്ദേഹം റമദാൻ സന്ദേശം നൽകി. മനസ്സും ശരീരവും നാഥനിലർപ്പിച്ച് പരസ്പര സ്നേഹ ബന്ധത്തോടെയും, സൗഹാർദ്ദത്തോടെയും, ആത്മീയതയോടെയും, ഖുർആൻ പാരായണത്തോടെയും മനസ്സ് ശുദ്ധീകരിക്കാനും കഴിയട്ടെ എന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

നാട്ടിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിയുമായി ബന്ധപെട്ടുള്ള ഉൽബോധന പ്രസംഗവും നടത്തി. കൂടുതലും വിദ്യാർഥികളിലേക്ക് വ്യാപിക്കുന്ന ഈ ലഹരി മാഫിയയെ തടുത്ത് നിർത്താൻ, മക്കൾ സുരക്ഷിതരാണോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും, ക്ലാസ് കഴിഞ്ഞു വന്നാൽ സുഹൃത്തുക്കളെ പോലെ ഒപ്പമുണ്ടെന്ന തോന്നൽ അവരിലുണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും, കുടുംബ കൂട്ടായ്മകളായും, സംഘടനാ കൂട്ടായ്മകളായും നിരന്തരം ബോധവൽക്കരണ ക്‌ളാസുകൾ നടത്തി സുരക്ഷാ ഭടന്മാർക്കൊപ്പം നാട്ടുകാരും മുൻകൈയെടുത്ത് ഈ വിഭത്തിനെ തുടച്ചു മാറ്റാൻ ശ്രമിക്കണമെന്നും ഉൽബോധന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവും സീനിയർ നേതാവുമായ അബ്ദുൽ ലത്തീഫ് കരിങ്ങനാട്, വൈസ് പ്രസിഡന്റ് മുജീബ് തൃത്താല, എക്‌സിക്യുട്ടീവ് മെമ്പർമാരും ഭാരവാഹികളുമായ അബ്ദുൽ ഹമീദ് കെ.ടി, നാസർ വിളയൂർ, നവാസ് മേപ്പറമ്പ്, അബ്ദു സുബ്ഹാൻ തരൂർ, സന്തോഷ് പാലക്കാട്, ശിവൻ ഒറ്റപ്പാലം, സുലൈമാൻ ആലത്തൂർ, സോഫിയ ബഷീർ (വനിതാ വിംഗ് കോർഡിനേറ്റർ), റജിയ വീരാൻ, സന്തോഷ് അബ്ദുൽ കരീം, ജോഷി ആലത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി മുജീബ് മൂത്തേടത്ത് സ്വാഗതവും, ട്രഷറർ ഷൌക്കത്ത് പനമണ്ണ നന്ദിയും പറഞ്ഞു.

ജില്ലാ കൂട്ടായ്മയുടെ ആദ്യ ഇഫ്താർ സംഗമം സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കെട്ടുറപ്പായി പാലക്കാട്ടുകാരുടെ മനസ്സുകളിൽ കുറിച്ചിട്ടു. ജില്ലാ കൂട്ടായ്മക്ക് വരും കാലങ്ങളിൽ ജിദ്ദ സമൂഹത്തെ തന്നെ ഉൾപ്പെടുത്തി മെഗാ ഇഫ്താറുകളും വലിയ പ്രോഗ്രാമുകളും നടത്താൻ സാധിക്കട്ടെയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സലീം പാലോളി, ഷാജി ചെമ്മല, സുഹൈൽ നാട്ടുകൽ, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ, യൂസഫലി തിരുവേഗപ്പുറ, സൈനുദ്ധീൻ മണ്ണാർക്കാട്, റസാഖ് മൂളിപ്പറമ്പ്, ഹലൂമി റഷീദ്, റഹീം മേപ്പറമ്പ്, മുഹമ്മദലി കൊപ്പം, ഖാജാ ഹുസൈൻ ഒലവക്കോട്, സുജിത് മണ്ണാർക്കാട്, ഷാജി ആലത്തൂർ, ബാദുഷ കോണിക്കുഴി, സഹീർ അനസ്, പ്രവീൺ സ്വാമിനാദ് വടക്കഞ്ചേരി, അനീസ് റഹ്‌മാൻ, താജുദ്ദീൻ മണ്ണാർക്കാട്, ആമിന ഷൗക്കത്, രേണുക ശിവൻ, സലീന ഇബ്രാഹീം എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.