റിയാദ്- സാമൂഹ്യ സാംസ്കാരിക കാരുണ്യ രംഗത്ത് കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്‌ത്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷം വഹിച്ചു. സംഗമത്തിൽ വ്യാപാരികൾ ഉൾപ്പടെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുമുള്ള ആറായിരത്തോളം ആളുകളാണ് പങ്കെടുത്തതത്.
പ്രവാസ ലോകത്തും നാട്ടിലും ഏത് നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അതിന്റെയെല്ലാം ഊർജ്ജം കെ.എം.സി.സിയാണ്. വിശ്വാസികളെ സംബന്ധിച്ചോളം പരിശുദ്ധ റമദാൻ വീണ്ടു വിചാരത്തിന്റെയും പുനരാലോചാനയുടെയും സമയമാണ്. സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാൻ കെ.എം.സി.സി ഘടകങ്ങൾ നടത്തുന്ന ജനകീയ ഇഫ്‌ത്താറുകൾ ശ്രദ്ധേയമാണ്. പുതിയ തലമുറയെ ഇല്ലാതാക്കുന്ന ലഹരിയുടെ വ്യാപനം ഇല്ലായ്മ ചെയ്യാൻ എല്ലാവരുടെയും കൂട്ടമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് മുഖ്യാഥിതിയായിരുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ മാതൃ കയാണെന്ന് അദ്ദേഹം പറഞ്ഞു. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുത്ത ഡോ. അൻവർ അമീനുള്ള ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി.
പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രഫസർ ളിയാഉദ്ധീൻ ഫൈസി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എസ് കെ നായക്, വെൽഫെയർ വിംഗ് സെക്കന്റ് സെക്രട്ടറി പ്രവീൺ കുമാർ, കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, തെന്നല മൊയ്തീൻ കുട്ടി, മൊയ്‌തീൻ കുട്ടി പൊന്മള, യു പി മുസ്തഫ, സത്താർ താമരത്ത്, ബഷീർ ഫൈസി ചുങ്കത്തറ, അഡ്വ. ജലീൽ, സുരേന്ദ്രൻ കേളി, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റർ തുവ്വൂർ നന്ദിയും പറഞ്ഞു. അഹമ്മദ് കോയ സിറ്റി ഫ്‌ളവർ, അലി എ.ജി.സി, അബൂബക്കർ ബ്ലാത്തൂർ, സാനിൻ വസീം ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, മുഷ്ത്താഖ് അൽ റയാൻ എന്നിവർ അതിഥികളായിരുന്നു. ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, നാസർ മാങ്കാവ്, അഷ്‌റഫ് കല്പകഞ്ചേരി, ഷമീർ പറമ്പത്ത്, പി സി മജീദ്, ഷംസു പെരുമ്പട്ട, ജസീല മൂസ, ഹസ്ബിന നാസർ എന്നിവർ നേതൃത്വം നൽകി.