നാഗ്പൂര്‍– മാര്‍ച്ച് 17 തിങ്കളാഴ്ച നാഗ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കുന്ന് ഫാഹിം ഖാന്റെ ചിത്രം പോലീസ് പുറത്ത് വിട്ടു. 38 വയസ്സുള്ള ഫാഹിം ഖാന്‍ മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എം.ഡി.പി) സിറ്റി പ്രസിഡന്റും യശോധര നഗരിലെ സഞ്ജയ് ബാഗ് കോളനി താമസക്കാരനുമാണ്. വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ അദ്ദേഹത്തിന്റെ പേര് ഔദ്യാഗികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം.ഡി.പിയുടെ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച ഫാഹിം മുതിര്‍ന്ന ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയോട് 6.5 ലക്ഷം വോട്ടില്‍ പരാജയപ്പെട്ടു.
സംഘര്‍ഷത്തിന് തൊട്ടുമുമ്പ് ഫാഹിം ഖാന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതായി പ്രാഥമിക അന്യേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചു. ഇതി പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതായി പോലീസ് അവകാശപ്പെടുന്നു