Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    • റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    • പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റമദാന്‍ ആദ്യ പകുതിയില്‍ മസ്ജിദുന്നബവിയില്‍ എത്തിയത് 1.4 കോടി വിശ്വാസികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: വിശുദ്ധ റമദാനിലെ ആദ്യത്തെ പതിനഞ്ചു ദിവസത്തിനിടെ 1.4 കോടിയിലേറെ വിശ്വാസികള്‍ മസ്ജിദുബന്നവിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇക്കാലയയളവില്‍ 12,17,143 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലി. റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ 2,23,742 പുരുഷന്മാര്‍ക്കും 1,55,630 വനിതകള്‍ക്കും പെര്‍മിറ്റ് നല്‍കി.


    പതിനഞ്ചു ദിവസത്തിനിടെ മസ്ജിദുന്നബവിയില്‍ 45 ലക്ഷത്തിലേറെ പൊതി ഇഫ്താര്‍ വിതരണം ചെയ്തു. 3,650 ടണ്‍ സംസം വെള്ളം ഉപയോഗിച്ചു. സംസം വെള്ളത്തിന്റെ 422 സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ പരിശോധിച്ചു. പ്രവാചക പള്ളിയിലെ ക്ലീനിംഗ് ജോലികള്‍ക്ക് 81,000 ലേറെ ലിറ്റര്‍ അണുനാശിനികള്‍ ഉപയോഗിച്ചു. മസ്ജിദുന്നബവി എക്സിബിഷനും മ്യൂസിയവും 81,000 ലേറെ പേര്‍ സന്ദര്‍ശിച്ചു. പ്രവാചക പള്ളി ലൈബ്രറി 51,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തി. 84,000 ലേറെ പേര്‍ മതപഠന ക്ലാസുകളില്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങള്‍ ഉപകാരപ്പെട്ടു. സൗജന്യ വീല്‍ചെയര്‍ സേവനം 20,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തി. പ്രായമായവര്‍ക്ക് അര ലക്ഷം കസേരകള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവി പാര്‍ക്കിംഗുകളിലെ ഒക്യുപെന്‍സി നിരക്ക് 95 ശതമാനമായി. സ്ഥലങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്ന സേവനം 47,761 പേരും മതപരമായ കാര്യങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന സേവനം 45,000 ലേറെ പേരും പ്രയോജനപ്പെടുത്തി. വ്യത്യസ്ത ഭാഷകളിലുള്ള ഫീല്‍ഡ് ആശയവിനിമയ സേവനം 22,000 ലേറെ പേര്‍ ഉപയോഗപ്പെടുത്തി.
    മസ്ജിദുന്നബവിക്കകത്തെ നമസ്‌കാര സ്ഥലങ്ങള്‍ 93 ശതമാനവും മുറ്റങ്ങളിലെ നമസ്‌കാര സ്ഥലങ്ങള്‍ 80 ശതമാനത്തിലേറെയും ടെറസ്സിലെ നമസ്‌കാര സ്ഥലങ്ങള്‍ 33 ശതമാനവും നിറഞ്ഞു. റമദാനിലെ ആദ്യ പകുതിയില്‍ പ്രവാചക പള്ളിയില്‍ 22,589 വളണ്ടിയര്‍മാര്‍ സന്നദ്ധസേവനങ്ങള്‍ നടത്തി. മസ്ജിദുന്നബവി വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമിടയില്‍ ആറു ലക്ഷത്തോളം ഉപഹാരങ്ങള്‍ വിതരണം ചെയ്തതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makkah Ramadan
    Latest News
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025
    ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    18/05/2025
    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    18/05/2025
    പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര ആരാണ്
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version