ജിദ്ദ: അനാകിഷ് ഏരിയയിലെ മലയാളികളും കുടുംബങ്ങളും വിവിധ അറബ് വംശജരും അടക്കം വൻ ജനാവലി പങ്കെടുത്ത ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങളും ഖുർആൻ പാരായണ മത്സരങ്ങളും നടത്തി പ്രവാസ ജിദ്ദയുടെ പ്രശംസ നേടിയ അനാകിഷ് ഏരിയ നടത്തിയ ഇഫ്താർ സംഗമം എസ്.ഐ.സി ഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്‌ഘാടനം ചെയ്തു.
റമദാന്റെ പവിത്രത കാത്ത് സൂക്ഷിച്ചും പ്രതിഫലം ആഗ്രഹിച്ചും വ്രതമെടുത്ത് ആത്മസംസ്കരണത്തിലൂടെ ഭക്തിയുണ്ടാക്കിയെടുക്കുകയാണ് നോമ്പിന്റെ സുപ്രധാന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ബഷീർ കീഴില്ലത്തിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്. സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദാ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരി(മ്പ, ജനറൽ സെക്രട്ടറി വിപി മുസ്തഫ, നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി,സാബിൽ മമ്പാട്,അഷ്റഫ് താഴേക്കോട്,സിറാജ് കണ്ണവം,വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടംപറമ്പ്,ഹബീബ് പട്ടാമ്പി,അബ്ദുള്ള ഹിറ്റാച്ചി, നൗഫൽ റഹേലി,സയ്യിദ് നാഫിഹ് തങ്ങൾ, സവാദ് ഫൈസി അങ്ങാടിപ്പുറം, കെ എസ് ദാരിമി,മുംതാസ് ടീച്ചർ,ശമീല മൂസ വിവിധ മണ്ഡലം,പഞ്ചായത്ത്,ഏരിയാ,വനിതാ വിങ്ങ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. റബ്ബാനിയാ കോളേജ് പ്രിൻസിപ്പാൾ അലി ഫൈസി മേലാറ്റൂർ പ്രാർത്ഥന നിർവ്വഹിച്ചു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.
ഏരിയ സെക്രട്ടറി മുജീബ് പാങ്ങ് സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.
ബഷീർ കുറ്റിക്കാവ്,റഹ്‌മത്ത് അലി എരഞ്ഞിക്കൽ,ഫാരിസ് കോങ്ങാട്,സമീർ ചെമ്മംകടവ്,മജീദ് കൊടുവള്ളി,ബഷീർ ആഞ്ഞിലങ്ങാടി,യാസർ മാസ്റ്റർ,ശരീഫ് അമൽ,ഖാലിസ് ബഷീർ,ഹാരിസ് മമ്പാട്,മൻസൂർ അലി വാഴക്കാട്,ഫാരിസ് ചേലേ(മ്പ,അസ്കർ മഞ്ചേരി,നാസർ എടപ്പറ്റ,യു.കെ അഷ്റഫ് ,ജുനൈസ് തച്ചമ്പാറ,അൻവർ അബ്ദുള്ള,ഗഫൂർ കാപ്പാടൻ,ഹാജറ ബഷീർ,നസീഹ ടീച്ചർ,ഹസീന അഷ്റഫ്,ഫസീല ബഷീർ,ശഹനാസ്,നസീറ നിസാർ എന്നിവർ നേതൃത്വം നൽകി.