ഷാർജ: ബന്ധുവിന്റെ വീട്ടിൽ നിന്ന് നോമ്പുതുറന്ന് വരുമ്പോൾ പതിമൂന്നുകാരൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വദേശികളായ മൂന്നു കൗമാരക്കാർ മരിച്ചു.
13നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ഇഫ്താറിന് ശേഷമാണ് കൽബ റോഡിൽ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി മറിയുകയും തീപിടിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. വൈകിട്ട് 6.45 നാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിലേക്ക് അടിയന്തര കോൾ ലഭിച്ചത്. 3 പേരും കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group