പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് പ്രിയ സുഹൃത്തിനു വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി. പമ്പയിലെത്തിയ മോഹന്‍ലാല്‍ ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടു നിറച്ചാണ് മലകയറിയത്. ബുധനാഴ്ച പുലര്‍ച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന എമ്പുരാന്‍ സിനിമയുടെ റിലീസ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നടന്റെ ശബരിമല സന്ദര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group