തിരുവനന്തപുരം- സംസ്ഥാന തലസ്ഥാനത്ത് സമരം ചെയ്യുന്ന ആശ വർക്കേഴ്സിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ. ആശ വർക്കേഴ്സിന് ഹോണറേറിയം അനുവദിക്കുന്നതിനായി നിശ്ചയിച്ച പത്തു മാനദണ്ഡങ്ങളിൽ ഏഴും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി. നേരത്തെ അഞ്ചു മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ പത്തു മാനദണ്ഡങ്ങളും പിൻവലിക്കണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group