റിയാദ്- മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്‌നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളൂ എന്നും കേരള ഹജ് കമ്മറ്റി ചെയര്‍മാനും ജാമിഅ മര്‍കസ് വൈസ് ചാന്‍സലറുമായ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു. ജീവ കാരുണ്യ മേഖലകളില്‍ ഐ സി എഫ് ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്കു പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് റീജ്യനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദിലെ മാധ്യമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ‘ഇഫ്താര്‍ റ്റുഗെതര്‍’ എന്ന പേരില്‍ ബത്ഹ ഡി പാലസില്‍ ആണ് ഐ സി എഫ് ഇഫ്താര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ ഹുസൈന്‍ സഖാഫിക്ക് സ്‌നേഹോപഹാരം കൈമാറി.
ഐ.സി.എഫ്ഐ റിയാദ് റിജ്യനല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. തമ്പി, വിജെ നസ്രുദ്ദീന്‍, ശുഹൈബ് പനങ്ങാങ്ങര, രഘുനാഥ് പറശിനിക്കടവ്, സജീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഡോ:അബ്ദുല്‍ അസീസ് തയ്യാറാക്കിയ മയക്കുമരുന്ന് വിരുദ്ധ ട്രൈനിംഗ് ലഘുലേഖ ഡോ. തമ്പി, ഹുസൈന്‍ സഖാഫിക്ക് കൈമാറി. ഐ സി എഫ് റിയാദ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ പള്ളിപറമ്പ നന്ദിയും പറഞ്ഞു. നജീബ് കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, ഷമീര്‍ കൂന്നുമ്മല്‍, ഫൈസല്‍ കൊണ്ടോട്ടി, ഡോ: തസ്‌ലിം ആരിഫ്, ഡോ: ശാക്കിര്‍ അഹമ്മദ്, ഷമീര്‍ ഫ്‌ലക്‌സി, ഹനീഫ് ഗ്ലോബല്‍, ഷിഹാബ് കൊട്ടുകാട്, ഉമര്‍ പന്നിയൂര്‍, ലുഖ്മാന്‍ പഴുര്‍, അഷ്‌റഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.