ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജുബൈലിലെ ഹുമൈദാൻ ഹാളിൽ മെഗാ ഇഫ്താർ സംഘടിപ്പിച്ചു. ജുബൈലിലെ ജാതി-മത- ഭേദമന്യേ ആയിരങ്ങൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ജുബൈലിലെ മുഴുവൻ മലയാളി പ്രവാസി സംഘടനകളുടെയും സ്പോർട്സ് ക്ലബ്ബുകളുടെയും പ്രതിനിധികൾ പങ്കെടുത്തു. പ്രവാസികൾക്കിടയിലെ സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജുബൈലിലെ മലയാളി സമൂഹത്തിന്റെ ജനകീയ ഒത്തുചേരലിനും ഉള്ള അവസരവും ആയിരുന്നു മെഗാ ഇഫ്താർ.
സമസ്ത ഇസ്ലാമിക് സെന്റർ നേതാവും ജുബൈൽ കെ.എം.സി.സി ഉപാധ്യക്ഷനുമായ റാഫി ഹുദവി സംസാരിച്ചു. മഗ്‌രിബ് നമസ്‌കാരത്തിന് അബ്ദുൽ ലത്തീഫ് മദനി നേതൃത്വം നൽകി.
ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല പൊതു സമ്മേളനം ഉദ്ഘടനം ചെയ്തു, ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അസീസ് ഉണ്ണിയാൽ എന്നിവർ പ്രസംഗിച്ചു.