കാലിഫോര്‍ണിയ: പത്ത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനായി സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33നാണ് പേടകം വിജയകരമായി വിക്ഷേപിച്ചത്. നാല് ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്. മാർച്ച് പത്തൊമ്പതിനാണ് സുനിതാ വില്യംസിന്റെ മടങ്ങി വരവ്.
നാളെ രാവിലെ ഒമ്പത് മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന പേടകത്തിലെ യാത്രക്കാരെ സുനിത വില്യംസ് സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ 10 കഴിഞ്ഞ ദിവസം വിക്ഷേപണം മാറ്റിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group