റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. ജാഫർ ചെറുകര, മൻസൂർ പകര എന്നിവർ പ്രസംഗിച്ചു. മജീദ് ബക്‌സർ, അബ്‌ദു കരുവാരക്കുണ്ട്, അസ്ഹർ വള്ളുവമ്പ്രം, നൗഷാദ് ഇന്ത്യനൂർ എന്നിവർ റമദാൻ പ്രഭാഷണം നടത്തി. ചെറിയാപ്പു മേൽമുറി, ഹക്കീം, ജാനിസ് പൊന്മള, ജസീം, റഫ്സാൻ കുരുണിയൻ, ഷബീർ, ശൗലിഖ്, ബാവ ഇരുമ്പുഴി, അനീസ് പാഞ്ചോല, ഫൈസൽ പാഴൂർ,അൻസാർ എന്നിവർ നേതൃത്വം നൽകി.
യുഎഫ്.സി ഫുട്ബോൾ ക്ലബ് സമാഹരിച്ച സഹായധനം നാട്ടിലെ ചികിൽത്സാ ഫണ്ടിലേക്ക് കൈമാറിയത് ഏറെ സന്തോഷം നൽകുന്നതാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group