ഉമ്മുൽ ഖുവൈൻ: കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവ് ഉമ്മുൽ ഖുവൈനിൽ കടലിൽ കുളിക്കുന്നതിടെ മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ (31) ആണു മരിച്ചത്. ഭാര്യയും കൂട്ടുകാരുമൊന്നിച്ച് ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. ഭാര്യ: ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന. ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group