ജിസാൻ- സബിയ ഏരിയ കെ.എം.സി.സി കമ്മറ്റി പതിമൂന്നാമത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിസാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ ഒരു സംഗമമായി ഇഫ്താർ മാറി. സബിയ അൽ ഫാരിസ് കോൾഡ് സ്റ്റോർ കോമ്പൗണ്ടിൽ നടന്ന സംഗമം സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. വർദ്ധിച്ചു വരുന്ന ലഹരിയുടെയും മായക്കുമരുന്നിന്റെയും വ്യാപനത്തിനെതിരെ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഷംസു പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

എസ് ഫാരിസ് കോൾഡ് സ്റ്റോറിനുള്ള സബിയ കെ.എം.സി.സി യുടെ ഉപഹാരം ഗഫൂർ വാവൂരിൽനിന്ന്
അലി മുഹ്‌റക്കുനൊപ്പം മാനേജ്മെന്റ് പ്രതിനിധികൾ ഏറ്റുവാങ്ങി. സാമൂഹ്യ സുരക്ഷാ കോർഡിനേറ്റർ മാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഖാലിദ് പട്ല, ഡോ മൻസൂർ, മൻസൂർ നാലകത്ത്, മുനീർ ഹുദവി, താഹ കൊല്ലേത്ത്(ജല), നാസർ ചേലേമ്പ്ര(ഒഐസിസി) എന്നിവർ സംസാരിച്ചു.
അസിസ് മോങ്ങം,ഷൗക്കത്ത് ബാപ്പു എളങ്കൂർ, സാലിം നേച്ചിയിൽ, ഇബ്രാഹിം വേങ്ങര, മുഹമ്മദ് ബഷീർ, സമീർഅമ്പലപ്പാറ ,സാൻഫർ കാവനൂർ, ഷബീർ മൊകേരി, ആരിഫ് ഒതുക്കുങ്ങൽ, ബഷീർ ആക്കോട്,ഷാദിൽ വാഴക്കാട്,അമീർ ഇടശ്ശേരി,ഷിഹാബ് കുന്നുംപുറം, താഹ കോഴിക്കോട്, മുജീബ് കൂടത്തായി, ജമാൽ പത്തപ്പിരിയം,ഫാരിസ് കോൾഡ് സ്റ്റോറിലെ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. സബിയ ഏരിയ കെ.എം.സി.സി ആക്ടിംഗ് പ്രസിഡൻ്റ് കുഞ്ഞി മുഹമ്മദ് (പീച്ചി) സ്വാഗതവും ട്രഷറർ കബീർ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.