ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണിപ്പോള്‍. എയിംസിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ രാജീവ് നാരംഗിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണ് 73കാരനായ ഉപരാഷ്ട്രപതി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group