മലപ്പുറം- താനൂരിൽനിന്ന് കാണാതായ കുട്ടികൾ മുംബൈയിലെത്തി. കുട്ടികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടിയതായി കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ കൈവശം ധാരാളം പണം ഉള്ളതായും സലൂണിലെ ജീവനക്കാരി പറഞ്ഞു. ഇന്നലെയാണ് താനൂരിൽനിന്ന് രണ്ടു പെൺകുട്ടികളെയും കാണാതായത്.
താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ കുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെ ട്രെയിൻ കയറി പോകുകയായിരുന്നു എന്നാണ് വിരം. കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ ചിത്രങ്ങളും ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group