കോട്ടയം- വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാസ (ക്രിസ്ത്യൻ അസോസിയേഷൻ & അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)യുടെ തീരുമാനം. തീവ്രവലതുപക്ഷ പാർട്ടിയായ കാസ വർഗീയ നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്. ജനസ്വാധീനമുള്ള ആളുകളെ മത്സരിപ്പിക്കാനും അല്ലാത്തയിടങ്ങളിൽ ബി.ജെ.പിയെ പിന്തുണക്കാനുമാണ് തീരുമാനം. കേരള കോൺഗ്രസ് പാർട്ടികൾ രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്നും ക്രിസ്ത്യൻ ജനതയുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിനാണ് പാർട്ടിയുമായി മുന്നോട്ടുപോകുന്നതെന്നും കാസ വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. ദേശീയ നിലപാടിനോട് യോജിക്കുന്ന വലതുപക്ഷ പാർട്ടിക്ക് കേരളത്തിൽ ഇടമുണ്ട്. ഭാവിയിൽ അനുകൂല സഹചര്യം ഒത്തുവന്നാൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയേക്കാം. ക്രിസ്ത്യൻ യുവതി യുവാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഹായവും പിന്തുണയും നൽകുമെന്നും കെവിൻ പീറ്റർ പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുക. കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രശ്നം പരിഹരിക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടികൾ പരാജയപ്പെട്ടുവെന്നാണ് കാസ വ്യക്തമാക്കുന്നത്.