അബുദാബി : അബുദാബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്‌ദുൽ കലാം (പള്ളിക്കൽ ബാബു-78) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. 35 വർഷത്തോളം അബുദാബിയിൽ എത്തിസലാത്ത് ടെലികോം കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്‌ദുൽ ശ്യാം , ഷൈൻ അബ്‌ദുൽ കലാം, ഷഹാന കലാം. മരുമകൾ: ഡോ. നൂറാ ഹമീഹമീദ്. മരുമകൻ:നിഷാദ് നൗഷർ. നിലമേൽ മുരുക്കമൺ പള്ളിയിൽ കബറടക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group