തിരുവനന്തപുരം- തിരുവനന്തപുരത്ത് അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പേരുമല സ്വദേശി അഫാനാണ് പോലീസിൽ കീഴടങ്ങി. കുടുംബത്തിലെ അഞ്ചുപേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ആറു പേർ മരിച്ചുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് ഇയാൾ എത്തി കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് അഫാൻ ഒരു പെൺകുട്ടിയെയുമായി വീട്ടിലെത്തി താമസമാക്കിയത്. പിതാവിന്റെ ഉമ്മ, സഹോദരി, പെൺസുഹൃത്ത്, സഹോദരൻ, ബന്ധുക്കളായ ഷാഹിദ ഭർത്താവ് ലത്തീഫ് എന്നിവരെയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. ഉപ്പയുടെ 88 വയസുള്ള ഉമ്മയെ ആണ് ഇയാൾ ആദ്യം കൊലപ്പെടുത്തിയത്. 23 വയസാണ് ക്രൂരമായ കൊലപാതകം നടത്തിയ അഫാന്റെ പ്രായം. ഇയാൾ ഏതാനും മാസം മുമ്പാണ് ഗൾഫിൽനിന്ന് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group