ജിദ്ദ- ‘അന്നം തരുന്ന നാടിനൊപ്പം’ എന്ന ശീർഷകത്തിൽ സൗദി സ്ഥാപക ദിനത്തിന്റെ ഭാഗമായി ജിദ്ദ ഫൈസലിയ മെക്-7 യൂണിറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ യൂണിറ്റിലെ തുടക്കം മുതലുള്ള മെമ്പറും ചീഫ് ട്രൈയിനറുമായ ലത്തീഫ് കരുവള്ളിയെ ആദരിച്ചു. ജമാൽ നാസർ ശാന്തപുരം പൊന്നാട അണിയിച്ചു, ഉപഹാരം അഡ്വ. ഫിറോസ് മുഹമ്മദും സമ്മാനം അബൂബക്കർ കൊണ്ടോട്ടിയും കൈമാറി.
ഹയ്യ സലാമ ചീഫ് പരിശീലകൻ എം.കെ അംജദ് ഉദ്ഘാടനം ചെയ്തു. ഹയ്യ സലാമ കോർഡിനേറ്റർ റഷീദ് പറങ്ങോടത്ത്, പരിശീലകൻ ജലീൽ മേലാറ്റൂർ എന്നിവർ അതിഥികൾ ആയിരുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അഹമ്മദ് കുട്ടി അച്ചനമ്പലം, ജമാൽ പെരിന്തൽമണ്ണ, എം.അഷ്‌റഫ് മുഹമ്മദ് എന്നിവരും ട്രെയിനിംഗ് പൂർത്തിയാക്കിയവർക്കുള്ള മെഡലുകൾ അസ്കർ മധുരക്കറിയൻ,സിദ്ദീഖ് മീരാൻ, അലി പട്ടാമ്പി, അബ്ദുൽ റഷീദ് എന്നിവരും സമ്മാനിച്ചു.
റഷീദ് പറങ്ങോടത്ത്,എം. അഷ്‌റഫ് മുഹമ്മദ്,അസ്കർ മധുരക്കറിയൻ,ജമാൽ നാസർ ശാന്തപുരം എന്നിവർ പ്രസംഗിച്ചു. അഹമ്മദ് കുട്ടി, ജംഷീർ,ഷറഫ് മമ്പാട് എന്നിവർ പരിപാടിക് നേതൃത്വം നൽകി. ലത്തീഫ് കരുവള്ളി മറുപടി പ്രസംഗം നടത്തി. നൗഷാദ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. പാലൊളി സിദ്ദീഖ് അരിമ്പ്ര സ്വാഗതവും മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു.