റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. റിയാദ് റിമാലിലെ ഇസ്തിറാഹില്‍ നടന്ന മീറ്റില്‍ ഫോറത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മാര്‍ച്ച് പാസ്റ്റ് കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
എവര്‍ റോളിങ്ങ് ട്രോഫി റെഡ് ടീം കരസ്ഥമാക്കി. റെഡ് ( ചെങ്കോട്ട), ബ്ലൂ (നീലക്കൊമ്പന്‍സ്), ഗ്രീന്‍ (പച്ചകുതിരാസ്), യെല്ലോ (യെല്ലോമിനാറ്റി) എന്നീ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. യെല്ലോ ടീം യഥാക്രമം രണ്ടാം സ്ഥാനവും ബ്ലൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെബിന്‍ (ടീം റെഡ്), സല്‍മാന്‍ (യെല്ലോ ടീം), ഷറഫാസ് (ബ്ലൂ ടീം) റമീസ് (ഗ്രീന്‍ ടീം) എന്നിവരായിരുന്നു ടീം ക്യാപ്റ്റന്മാര്‍. ഒക്ടോപസ് റണ്ണിംഗ്, ഷോട്ട് പുട്ട്, ഹിറ്റ് ദ വിക്കറ്റ്, ക്യാരംസ്, 100 മീറ്റര്‍ സ്പ്രിന്റ്, പെന്‍ ഫൈറ്റ് എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങള്‍. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.