കണ്ണൂർ- കണ്ണൂരിലെ ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവട്ടിക്കൊന്നു. വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പകലാണ് കാട്ടാന എത്തി ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. വെള്ളിയെയും ലീലയെയും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു. മാറ്റി. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് ആക്രമണമുണ്ടായത്. അമ്പതിലേറെ കാട്ടാനകളാണ് ഈ കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുന്നത്. ആദിവാസി സമൂഹത്തെ പുനരവധിവസിപ്പിച്ച സ്ഥലം കൂടിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group