കൊല്ലം- കുണ്ടറ റെയിൽവേ പാളത്തിൽ ടെലഫോൺ പോസ്റ്റ് വെച്ച കേസിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ, എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് പാളത്തിൽ പോസ്റ്റുവെച്ചതെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. തെറ്റുപറ്റിയെന്ന് പ്രതികൾ പറഞ്ഞുവെന്നും പോലീസ് വ്യക്തമാക്കുന്നു. കൊല്ലം എസ്.പിയുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

സി.സി.ടി.വി ഫൂട്ടേജിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. റെയിൽ പാളത്തിൽ ഇലക്ട്രിക് പോസ്റ്റ് വെച്ച് ട്രെയിൻ മറിച്ചിടാനാണ് പ്രതികൾ ശ്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group