റിയാദ്: കേരളത്തിൽ വർഗീയത പരത്താൻ ശ്രമിക്കുന്ന പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എം.സി.സി സൗദി നാഷണൽ കമ്മറ്റി സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയിട്ട് കോടതിയിൽ കയറി ഇറങ്ങി ജാമ്യം നേടാനുള്ള ശ്രമം ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ ഇനിയും അറസ്റ്റ് വൈകിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണന്ന് യോഗം വിലയിരുത്തി.
റമദാനിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് റിലീഫ് പ്രവർത്തനം നടത്താൻ യോഗം പ്രവിശ്യാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഏപ്രിൽ ആദ്യവാരം റിയാദിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് നാഷണൽ കൗൺസിൽ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് തൈപ്പറമ്പിൽ എസ് സജിമോൻ്റെ അധ്യക്ഷതയിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഹനീഫ് അറബി ദമാം സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു. ട്രഷറർ സൈനുദ്ധീൻ അമാനി പ്രമേയം അവതരിപ്പിച്ചു. ഇസ്ഹാഖ് തയ്യിൽ, മുഹമ്മദ് ഗസ്നി. സാദിഖ് ഇരിക്കൂർ. ഇർഷാദ് കളനാട്. ഹാരിസ് എസ് എ. ഇക്ബാൽ റിയാദ് അഫ്സൽ കാട്ടാമ്പള്ളി, ഷിഹാബ് വടകര. റസാഖ് പടനിലം. ഹമീദ് ജിദ്ദ ,അബ്ബാസ് ബേക്കൽഎന്നിവർ പങ്കെടുത്തു.