ജിദ്ദ – വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്കയില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് പ്രിയോരിട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. സൗദിയില്‍ വിദേശ നിക്ഷേപകരുടെ എണ്ണം 40,000 ആയി ഉയര്‍ന്നിട്ടുണ്ട്. വിഷന്‍ 2030 ന്റെ തുടക്കത്തില്‍ രാജ്യത്ത് വിദേശ നിക്ഷേപകര്‍ 7,000 മാത്രമാണുണ്ടായിരുന്നത്. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം ഇപ്പോള്‍ എണ്ണയെയും വാതകത്തെയും മാത്രം ആശ്രയിക്കുന്നില്ല. സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന 53 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലുമുള്ള വ്യവസായികള്‍ക്ക് സേവനം നല്‍കാന്‍ മിയാമിയില്‍ സൗദി നിക്ഷേപ മന്ത്രാലയം ഓഫീസ് തുറന്നിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന പത്തു രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്. സൗദിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ആഗോള സമൂഹത്തിനുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ വലിയ പങ്കാളിത്തം വഹിക്കുന്നു. അമേരിക്കയില്‍ സൗദി അറേബ്യ 570 ബില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങളുടെ 25 ശതമാനവും അമേരിക്കന്‍ നിക്ഷേപങ്ങളാണ്. സൗദി അറേബ്യക്കും അമേരിക്കക്കുമിടയില്‍ പരസ്പര സഹകരണത്തിന് പുതിയ പാലങ്ങള്‍ കാണുന്നതായും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
സൗദി, അമേരിക്കന്‍ ബന്ധങ്ങളുടെ വിജയത്തില്‍ ബിസിനസ് സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നതായി അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി പറഞ്ഞു. അമേരിക്ക-റഷ്യ ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് വിജയകരമായ നയതന്ത്രത്തിന്റെ തെളിവാണെന്നും റീമ രാജകുമാരി പറഞ്ഞു.