യാമ്പൂ- താനൂർ കാരാട് സ്വദേശി സി.പി നൗഫൽ സൗദി അറേബ്യയിലെ യാമ്പുവിന് സമീപം ഉംലജിൽ അപകടത്തിൽ മരിച്ചു. ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണാണ് അപകടം സംഭവിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ നൗഫലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിദ്ദയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നൗഫൽ. നേരത്തെ അബഹ ഖമീസ് മുശൈത്തിലെ ആശുപത്രിയിലും നൗഫൽ ജോലി ചെയ്തിരുന്നു. വിവി.എൻ കുഞ്ഞിമൂസയുടെയും ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് (സിപി)ഫാത്തിമയുടെ മകനാണ്. ഭാര്യ: തിരൂർ പുതിയങ്ങാടി സ്വദേശി നബീല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group