ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പന്‍പാറയില്‍ ആണ് സംഭവം. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയഇസ്മയില്‍ (45) ആണ് മരിച്ചത്. ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഴയില്‍ കുളിക്കാനായി പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേര്‍ന്ന എസ്റ്റേറ്റാണ് ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് വീണ സ്ത്രീയെ ആന ചവിട്ടിയെന്നും ക്രൂരമായാണ് ആക്രമിച്ചെന്നുമാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group